തളിപ്പറമ്പ്: തൃച്ചംബരം യുപി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാരം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി രമാനന്ദ് സമ്മാനിച്ചു. കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി .പി. സനകൻ മുഖ്യാതിഥിയായി. തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ മുസ്തഫ പുളുക്കൂൽ മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് എ അംബിക റിപ്പോർട്ട് അവതരിപ്പിച്ചു. ദീപ രഞ്ജിത്ത്, എം. ചന്ദ്രൻ, കെ. വത്സരാജൻ, കെ. വി. ഗായത്രി തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ ടി ചാന്ദിനി, പി ടി സത്യലക്ഷ്മി, പി ഗോവിന്ദൻ എന്നിവർ മറുപടി പ്രസംഗം നടത്തി. സി. വി. സോമനാഥൻ സ്വാഗതവും കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.