കാഞ്ഞങ്ങാട്: കുടുംബാംഗങ്ങളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ വിമുക്തഭടനെതിരെ അപകീർത്തി സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കിഴക്കുംകര മണലിലെ റിട്ട. മിലിട്ടറി ഓഫീസർ ടി.വി.ദാമോദരന്റെ പരാതിയിൽ തളിപ്പറമ്പിലെ വേണുഗോപാലിനെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. ദാമോദരൻ തളിപ്പറമ്പിലെ തറവാട് ശ്മശാന നിർമ്മാണ കമ്മിറ്റി അംഗമാണ്. കമ്മിറ്റിയുടെ പണം വേണുഗോപാൽ ദുരുപയോഗം ചെയ്തതിനെ ദാമോദരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് വാട്‌സാപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

നിർത്തിയിട്ട ബൈക്ക് മോഷണം പോയികാഞ്ഞങ്ങാട്: നഗരത്തിൽ നിർത്തിയിട്ട ബൈക്ക് കവർച്ച ചെയ്തു. ബസ് സ്റ്റാൻഡിന് സമീപത്തെ കൂൾ ലാൻഡ് ഐസ്‌ക്രീം പാർലർ ജീവനക്കാരൻ ഒഴിഞ്ഞവളപ്പിലെ പുതിയപുരയിൽ സൂരജിന്റെ ബൈക്കാണ് മോഷണം പോയത്. സൂരജിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു കെ. എൽ. 60ജെ 757 ബൈക്കാണ് കവർന്നത്. ബൈക്കുമായി സംശയ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ

നാട്ടുകാർ പോലീസിലേൽപ്പിച്ചു കാഞ്ഞങ്ങാട്: കാട്ടുകുളങ്ങരയിൽ ബൈക്കുമായി സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. പ്രദേശത്ത് കുറച്ചുദിവസമായി രാത്രികാലങ്ങളിൽ ബൈക്ക് മാറിമാറി ചില കേന്ദ്രങ്ങളിൽ നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സംശയത്തെ തുടർന്ന് രഹസ്യ നിരീക്ഷണം നടത്തിയത്. പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന് ശേഷം നാട്ടുകാർ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിച്ചുവരികയായിരുന്നു. അതിനിടെയാണ് യുവാവിന്റെ സന്ദർശനം ശ്രദ്ധയിൽപ്പെട്ടത്. രാത്രി 10 മണിക്ക് യുവാവ് ഇടവഴിയിൽ ബൈക്ക് നിർത്തിയിട്ടിരുന്നു. ഏറെ വൈകിയിട്ടും യുവാവിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചയോടെ യുവാവ് ഇടവഴിയിലൂടെ നടന്നു പോകുന്നത് കണ്ടു. നാട്ടുകാരുടെ നാട്ടുകാരെ കണ്ട യുവാവ് ഓടി മിൽമ ഡയറിയുടെ സമീപത്തേക്ക് എത്തുകയായിരുന്നു. അവിടെ വെച്ചാണ് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തത്. പിന്നീട് പൊലീസിൽ വിവരമറിയിച്ചു. യുവാവ് അമ്പലത്തറ സ്വദേശിയും സ്വകാര്യ കുടിവെള്ള വിതരണ കമ്പനിയുടെ ഡ്രൈവറുമാണെന്നാണ് വിവരം.