ഇരിട്ടി: അഞ്ചുലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്തു കവീകരിച്ച കളഞ്ഞങ്ങാട് അത്തിക്കൽ ഗ്രാമം റോഡിന്റെ ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷിജിനടുപറമ്പിൽ നിർവ്വഹിച്ചു മേട്ടയിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു എ.കെ. ശശി, ജിമ്മി അന്തിനാട്ട് എന്നിവർ പ്രസംഗിച്ചുവത്സൻ അത്തിക്കൽ സ്വാഗതവും എ.കെ രാഘവൻ നന്ദിയും പറഞ്ഞു.
ആയില്യം ഉത്സവം നാളെ
മാഹി:പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം ഉത്സവം മാർച്ച് ഏഴിന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം , ഉച്ചക്ക് 12ന് നാഗപൂജ , പാലും പഴവും നിവേദ്യം , മുട്ടസമർപ്പണം എന്നീ വിശേഷ വഴിപാടുകൾ ,ഉച്ചക്ക് 1മണിക്ക് അന്നദാനം , വൈകുന്നേരം ദീപാരാധനക്ക് ശേഷം സമൂഹപ്രാർത്ഥന . രാത്രി 8 ന് അത്താഴപൂജ.
സ്കൂൾ വാർഷികാഘോഷം
തലശ്ശേരി: ഗവ.എൽ.പി സ്‌കൂൾ 59ാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും 7 ന് വൈകിട്ട് 5.30ന് നടക്കും.അഡ്വ.എ.എൻ.ഷംസിറിന്റെ അധ്യക്ഷതയിൽ മന്ത്രി 'പ്രൊഫ.സി.രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധിയുടെ ചിത്രം നഗരസഭാ ഉപാദ്ധ്യക്ഷ നജ്മ ഹാഷിം അനാ ഛാദനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ആർ. മദനൻ, കെ.കെ.പ്രകാശൻ, സി.പി.പ്രജിത്ത്.പി.പ്രകാശൻ എന്നിവർ പങ്കെടുത്തു.
500 കിലോ നിരോധിത പ്ലാസ്റ്റിക് ശേഖരം കണ്ടെത്തി
തലശ്ശേരി: രണ്ടാഴ്ചമുമ്പ് പ്ലാസ്റ്റിക് സഞ്ചികളും ബാഗുകളം ഒളിച്ചു കടത്തുന്നതിനിടയിൽ തലശ്ശേരി മത്സ്യമാർക്കറ്റ് പിടിക്കപ്പെട്ട് പിഴയടക്കേണ്ടി വന്നയാളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻശേഖരം കണ്ടെത്തി.മലിനീകരണനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 500 കിലോ പ്ലാസ്റ്റിക് സാമഗ്രികൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വളപട്ടണത്തെ തന്നാട്ട് വീട്ടിൽ എം.മുഹമ്മദിന്റെ ( 62 ) പേരിൽ കേസെടുത്തു .
തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള ഗുഡ്‌സ് ഷെഡ് റോഡിലെ വാടക കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.തലശ്ശേരി സ്വദേശിയായ ഹനീഫയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലാസ്റ്റിക് വസ്തുക്കളുടെ കൂട്ടത്തിൽ നിരോധിക്കപ്പെട്ട. ഹാൻസ്, പാൻപരാഗ് തുടങ്ങിയവയുടെ 150 ഓളം പാക്കറ്റുകളും കണ്ടെത്തി. ഇത് എക് സൈസിന് കൈമാറും. ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.പി. ലതീഷ്, വി.കെ.ജയചന്ദ്രൻ ,വി.എസ്.സജികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.ലത, കെ.പൂർണിമ എന്നിവരാണ് റെയ്ഡ് നടത്തിയത് .
മലയോര ഹൈവേ ഉദ്ഘാടനം
സംഘാടകസമിതി രൂപീകരണയോഗം നാളെ
ചെറുപുഴ: സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ആദ്യ റീച്ചായ കണ്ണൂർ ജില്ലയിലെ ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് നടക്കുമെന്ന് സി കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വൈകിട്ട് 3ന് ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുഴുവാനാളുകളും പങ്കെടുക്കണമെന്നും എം.എൽ.എ അറിയിച്ചു.
സ്മിത ജയമോഹൻ മഹിളാമോർച്ച പ്രസിഡന്റ്
മാഹി: പാറക്കൽ സ്വദേശിനിയായ സ്മിത ജയമോഹനെ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.
തലശ്ശേരി മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു.തലശ്ശേരി രണ്ടാം ഗേറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്.