ചെറുപുഴ: പാടിയോട്ടുചാൽ വയക്കര മുണ്ട്യ കളിയാട്ട മഹോത്സവം മാർച്ച് 10 മുതൽ 14 വരെ വിവിധ പരിപാടികളോടെ നടക്കും.10ന് വൈകീട്ട് 4ന് വയക്കര ചേറ്റൂർ കാവിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും. 6.30ന് കോട്ടയിൽ നാഗസങ്കൽപ്പത്തിൽ കൂട്ട പ്രാർത്ഥന. 6.45ന് തുലാഭാര തട്ട് സമർപ്പണം. 7ന് മാതൃസമിതിയുടെയും ആഘോഷകമ്മിറ്റിയുടെയും നേതൃത്വത്തിൽ കലാസന്ധ്യ. 11ന് വൈകീട്ട് 7ന് തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. 8.30ന് ഗാനമേള. 12ന് രാവിലെ മുതൽ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. രാത്രി 8.30ന് മെഗാ ഷോ. 13ന് രാത്രി 8ന് കാഴ്ച വരവ്. തുടർന്ന് ആകാശവിസ്മയം. 14ന് ശനിയാഴ്ച രാവിലെ 7 മുതൽ രക്തചാമുണ്ഡി, തൊണ്ടച്ചൻ, ഗുളികൻ എന്നീ തെയ്യക്കോലങ്ങളുടെയും ഉച്ചക്ക് 12. 30ന് വിഷ്ണുമൂർത്തിയുടെയും പുറപ്പാട്. തുടർന്ന് അന്നദാനം. വാർത്താ സമ്മേളനത്തിൽ സി.പി. ബാലചന്ദ്രൻ, ടി.വി. രമേശൻ, മുരളീധരൻ കുന്നന്തറ, സി.പി. പ്രമോദ്, ടി.വി. രാഗേഷ്, ഗീത ബാലചന്ദ്രൻ, സി.പി. കല്യാണിയമ്മ എന്നിവർ ആഘോഷപരിപാടികൾ വിശദീകരിച്ചു.