പയ്യന്നൂർ: അസുഖം മൂലം അകാലത്തിൽ മരിച്ച പയ്യന്നൂർ കാനായി കാനത്തെ
കെ.പി.അനുപമയുടെ (പാപ്പി) സ്മരണക്കായി രൂപീകരിച്ച അനുപമ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം 8 ന് ഉച്ചക്ക് 2 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.
അനുപമയുടെ ചികിത്സക്കായി രൂപീകരിച്ച കമ്മിറ്റി സ്വരൂപിച്ച തുകയിൽ നിന്ന് ചികിത്സാ ചെലവും കുടുംബ സഹായ ഫണ്ടും കൈമാറിയതിന് ശേഷമുള്ള 50 ലക്ഷം രൂപ മൂലധനമാക്കിയാണ് സൊസൈറ്റി പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് ഉദ്ഘാടന ദിവസം ചികിത്സാ ധനസഹായം വിതരണം ചെയ്യും.വാർത്താ സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റും നഗരസഭ ചെയർമാനുമായ അഡ്വ: ശശി വട്ടക്കൊവ്വൽ , നഗരസഭ കൗൺസിലർ കെ.എം.ചന്തുക്കുട്ടി, സൊസൈറ്റി സെക്രട്ടറി വി.വി.ഗിരീഷ് കുമാർ, ട്രഷറർ പി.കെ.വി.ശങ്കരൻ ,പി.കെ.സുരേഷ് എന്നിവർ സംബന്ധിച്ചു.