ഉദുമ: 2019 20 എസ്.സി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ എസ്.സി കുടുംബാംഗങ്ങൾക്ക് ജലസംഭരണികൾ വിതരണം ചെയ്തു. നാലാംവാതുക്കൽ കോളനിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 80 ഓളം കുടുംബങ്ങൾക്ക് മൂവായിരത്തിലധികം രൂപ വരുന്ന ജലസംഭരണികളാണ് വിതരണം ചെയ്തത്. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൈനബ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രഭാകരൻ, അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, ഹമീദ് മങ്ങാട്, സി.ഡി.എസ് അംഗം മഞ്ജുളാക്ഷി, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് വേണുഗോപാലൻ, കരിം നാലാംവാതുക്കൽ എന്നിവർ സംസാരിച്ചു.