ന്യൂമാഹി: റിട്ടയേർഡ് മിലിട്ടറി ഉദ്യേഗസ്ഥയ്ക്കും കുടുംബത്തിനും നേരെ മയക്കു മരുന്ന് മാഫിയയുടെ ആക്രമണം. നങ്ങാറത്ത് പീടിക ഓടക്കായി കുന്നുമ്മൽ ശിവശക്തിയിൽ പ്രമോദ്-സുധ ദമ്പതികളുടെ മകന്റെ കല്ല്യാണത്തിന് കണ്ണൂരിൽ നിന്ന് വന്ന കുടുംബത്തിനു നേരെയാണ് അക്രമമുണ്ടായത്. ഇവർ വന്ന വാഹനം അക്രമികൾ തല്ലിത്തകർക്കുകയും റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥ സ്റ്റെല്ലയുടെ മുടിക്ക് പിടിച്ച് വലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായും പരാതിയുണ്ട്. പരിക്കേറ്റ സ്റ്റെല്ലയെയും മകനെയും ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ന്യൂമാഹി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.