മാതമംഗലം: സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ പ്രവർത്തകനായിരുന്ന കുന്നത്തോടി കുഞ്ഞപ്പന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് കലാസാംസ്കാരിക സംഘടനയായ ഫെയ്സ് ഒരുക്കിയ തെരുവുനാടകോത്സവം മാതമംഗലം പഞ്ചായത്ത് കോർണറിൽ കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ: പി.ജെ. വിൻസന്റ് ഉദ്ഘാടനം ചെയ്തു.
ഓമ്പ്ര (യുവധാര സാംസ്കാരിക വേദി, മൊറാഴ ), പ്രാന്തൻ കുറുക്കൻ (യുവത ഏഴോം), അൽത്താഫിന്റെ അമ്മ (കോറസ് കലാ സമിതി, മാണിയാട്ട് ) എന്നീ നാടകങ്ങൾ അരങ്ങേറി. കേരള ലളിതകലാ അക്കാഡമി സെക്രട്ടറി പി.വി.ബാലൻ ഉപഹാര സമർപ്പണം നടത്തി.
യാത്രയയപ്പ് സമ്മേളനം
മാതമംഗലം: കെ.എസ്.ടി.എ മാതമംഗലം ബ്രാഞ്ച് യാത്രയയപ്പ് സമ്മേളനവും സംസ്ഥാന ജില്ലാ അധ്യാപക കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് അനുമോദനവും നടന്നു.
സി.കെ. സജീവന്റെ അദ്ധ്യക്ഷതയിൽ പി.വി. സുരേന്ദ്രൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. എം.വി. മോഹനൻ, കെ. രവീന്ദ്രൻ, എം.ടി സുരേഷ് കുമാർ, എം. ബാലകൃഷ്ണൻ, ഇ.വി രമേശൻ, വി. ചന്ദ്രമതി, പി.ആർ. പ്രഭാകരൻ, അജിത എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ടി.കെ. ശങ്കരൻ, പി. യശോദ, കെ. തങ്കമണി, പി.പി രവീന്ദ്രൻ എന്നിവർ മറുപടി പ്രസംഗം നടത്തി. കെ.വി. രാജൻ സ്വാഗതവും കെ. സുനിത നന്ദിയും പറഞ്ഞു.