വെള്ളിക്കോത്ത്: തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ട് സ്വീകരണകമ്മിറ്റി ഓഫീസ് ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എ.വി. സുരേഷ്‌കുമാർ രചനയും പി. വിശ്വംഭരൻ ആലാപനവും ഉദയശങ്കർ സംഗീത സംവിധാനവും നടത്തിയ വയനാട്ടുകുലവൻ ഭക്തിഗാന സി.ഡി. സമർപ്പണവും നടക്കും. തെയ്യംകെട്ട് ആഘോഷത്തിൽ 19-ന് രാവിലെ കലവറ നിറക്കും. 20 മുതൽ 22 വരെയാണ് തെയ്യചടങ്ങുകൾ.