മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തല പഠനോത്സവം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യുപി സ്കൂളിൽ നടന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.ശശിധരൻ, എ.വി.രതീഷ്, ബേബി മനോജ, എം.ശ്രീജിത്ത്, ടി.പി.സുരേഷ് കുമാർ, കെ.കെ.ലിനി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു കളരി പരിശീലനത്തിന്റെ സമാപന പ്രദർശനവും നടന്നു.