പയ്യന്നൂർ : നഗരസഭ പരിധിയിലെ വെള്ളൂർ മെട്ടമ്മലിൽ അക്ഷയ കേന്ദ്രം അനുവദിച്ചു കൊണ്ട‌് ഇലക‌്ട്രോണിക‌്സ‌് ആന്റ‌് വിവര സാങ്കേതിക വിദ്യ വകുപ്പ‌് ഉത്തരവായി. വെള്ളൂരിൽ ഒരു അക്ഷയ കേന്ദ്രം നിലവിലുള്ളതിനാൽ മറ്റൊന്ന‌് കൂടി അനുവദിക്കാൻ കഴിയില്ലെന്ന വകുപ്പിന്റെ തീരുമാനത്തിനെതിരെ പാവൂർ നാരായണൻ അഡ്വ. എം ശശീന്ദ്രൻ മുഖേന ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ അനുകൂല ഉത്തരവ‌് ഉണ്ടായതിനെ തുടർന്ന് അക്ഷയ ഡയറക‌്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ വിഷയം പരിശോധിക്കുകയും മെട്ടമ്മലിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട‌് സംരംഭക തെഞ്ഞെടുപ്പിനുള്ള നടപടികൾ സ്വീകരിക്കാൻ അക്ഷയ ഡയരക‌്ടർക്ക‌് നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു.