കാഞ്ഞങ്ങാട്: കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാപരീക്ഷയിൽ മികവു പുലർത്തിയ കുട്ടികളെയും സംസ്ഥാന അധ്യാപക കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകരെയും കെ.എസ്.ടി.എ ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. സുജാത, കെ.വി. രാജേഷ്, പി. മോഹനൻ, എം. ബാലൻ, കെ. ലളിത, പി. ശ്രീകല, രാജേഷ് സ്‌കറിയ, കമല, വി.കെ. ഉണ്ണികൃഷ്ണൻ, എം. രമേശൻ എന്നിവർ പ്രസംഗിച്ചു. പി.പി. രത്‌നാകരൻ അധ്യക്ഷത വഹിച്ചു. കെ.വി. രാജൻ സ്വാഗതവും പി.പി. ബാബുരാജ് നന്ദിയും പറഞ്ഞു.