തൃക്കരിപ്പൂർ: വൈക്കത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീര കർഷക കൂട്ടായ്മയും മിൽമ മലബാർ മേഖലാ യൂണിയനിലേക്ക് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡയരക്ടർമാർക്കുള്ള സ്വീകരണവും ഇന്നു നടക്കും. രാവിലെ 10ന് നടക്കുന്ന ക്ഷീര കർഷകരുമായുള്ള മുഖാമുഖം പരിപാടിയിൽ നീലേശ്വരം ഡി.എഫ്.ഐ പി. മനോജ് കുമാർ മോഡറേറ്ററാകും. ക്ഷീര വികസന വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയും. തുടർന്ന് നടക്കുന്ന ക്ഷീര കർഷക കൂട്ടായ്മയും ഡയരക്ടർമാർക്കുള്ള സ്വീകരണവും മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും.