കാസർകോട്: 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുള്ളേരിയ പാർഥക്കൊച്ചിയിലെ സച്ചിനെ(22)യാണ് മുള്ളേരിയ ടൗണിൽ നിന്ന് എക്‌സൈസ് പിടികൂടിയത്. സച്ചിൻ നേരത്തെ രണ്ട് കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു. കഞ്ചാവുമായി സച്ചിൻ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് മുള്ളേരിയയിലെത്തിയ റെയ്ഞ്ച് ഇൻസ്‌പെക്ടർ സെമീറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.