കാഞ്ഞങ്ങാട്: കോഴിക്കോട് വാഹനാപകടത്തിൽ മരിച്ച യുവഡോക്ടർ വി.വി. സുഭാഷ് കുമാറിന്റെ (25) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുശാൽനഗറിലെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയ മൃതദേഹം കരിന്തളം അമ്പേത്തടിയിലെ പിതാവിന്റെ വീട്ടിലും, അവിടെ നിന്ന് കുശാൽ നഗറിലെ വീട്ടിലുമെത്തിക്കുകയായിരുന്നു. മന്ത്രി ഇ. ചന്ദ്രശേഖരൻ, കെ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, നഗരസഭ ചെയർമാൻ വി.വി രമേശൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി സി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണൻ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജ് തുടങ്ങി വിവിധ തുറകളിലുള്ളവർ കുശാൽ നഗറിലെ വീട്ടിൽ അനുശോചനമറിയിക്കാനെത്തിയിരുന്നു -