പിണറായി : സജീവ കോൺഗ്രസ് പ്രവർത്തകനും മുഴപ്പിലങ്ങാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകനുമായ കിഴക്കുംഭാഗം കലിഗയിൽ പി.കെ രാജൻ (69) നിര്യാതനായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, ഡി.സി.സി മെമ്പർ, ജി.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം ഇന്ന് (ഞായർ) 4 ന് പന്തക്കപ്പാറ പ്രശാന്തിയിൽ.
ഭാര്യ:സി.സതി (റിട്ട:അദ്ധ്യാപിക, മുഴപ്പിലങ്ങാട് ഗവ : ഹയർ സെക്കൻഡറി സ്കൂൾ) മക്കൾ: സി. ആദർശ് (സോഫ്റ്റ് വെയർ എഞ്ചീനീയർ, ടെക്നോപാർക്ക് തിരുവനന്തപുരം ) സി .ജിതർശ് (എയർഫോഴ്സ് ,രാജസ്ഥാൻ). മരുമക്കൾ: എസ്.കെ സരിഗ, ഡോ: വിനിഷവത്സരാജ് (അസി: പ്രൊഫസർ, എസ് എൻ കോളേജ് കണ്ണൂർ). സഹോദരങ്ങൾ: നാരായണൻ (റിട്ട: സെയിൽസ് ടാക്സ്) , ലീല, ഗിരിജ, യമുന, പരേതരായ കുഞ്ഞിക്കണ്ണൻ (റിട്ട. അദ്ധ്യാപകൻ ,ബേക്കളം ഗവ. യു പി സ്കുൾ) ചന്ദ്രൻ (റിട്ട: പ്രൊസസ് സർവർ, ജില്ലാ കോടതി തലശ്ശേരി).