തൃക്കരിപ്പൂർ: പത്തു യുവാക്കളുടെ കൂട്ടായ്മയിൽ ഈച്ചേൻ വയലിൽ വിളയിച്ചെടുത്തത് രണ്ടു ക്വിന്റൽ വെള്ളരിക്ക. തങ്കയം നവജീവൻ ക്ലബ്ബ് വായനശാലയുടെ അഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു.
10 സെന്റ് സ്ഥലത്ത് സർക്കാർ ഉദ്യോഗസ്ഥരടക്കം വിവിധ മേഖലയിൽ ജോലി ചെയ്യുന്ന 10 പേരുടെ കൂട്ടായ്മയാണ് വിളവിറക്കിയത്. വെള്ളരിക്ക കൂടാതെ മത്തൻ, കുമ്പളം, വെണ്ട, പയർ എന്നിങ്ങനെയാണ് കൃഷി ചെയ്തത്. കെ.മുരളി, എ. ഉണ്ണികൃഷ്ണൻ, പി.പി. ഷിബു, പി.വി. സന്തോഷ്, കെ.വി. ശ്രീനിവാസൻ, കെ. ഹരിദാസ്, കെ. ജയരാജൻ, പി.വി. രമേശൻ, പി.വി. മോഹനൻ, എൻ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ടീമിന്റെ മൂന്നു മാസത്തെ പരിശ്രമഫലമാണ് നല്ല വിളവ് ലഭിച്ചത്.
പടം...
തങ്കയം നവജീവൻ ക്ലബ്ബ് വായനശാലയുടെ അഭിമുഖ്യത്തിൽ ഈച്ചേൻ വയലിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്