കാസർകോട്: കാട്ടുകുക്കെയിലും പരിസരങ്ങളിലും പുലിയിറങ്ങിയതായി സംശയം. കാട്ടുകുക്കെ വില്ലേജ് ഓഫീസിനു സമീപവും കാട്ടാക്കട, അരക്കാടി, മൊഗയർ എന്നീ സ്ഥലങ്ങളിലും പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നദിവസമായി ഈ ജീവിയെ പലരും കണ്ടതായി പറയുന്നു. കാട്ടാക്കടയിൽ പുതുതായി ഉണ്ടാക്കിയ മൺറോഡിൽ പുലിയുടെ കാൽപ്പാദം പതിഞ്ഞ നിലയിലാണ്. രണ്ടുവർഷം മുമ്പും പുലിയോട് സാദൃശ്യമുള്ള മൃഗത്തെ ഒരു വീട്ടുമുറ്റത്ത് കണ്ടിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങി.