തലശ്ശേരി: കേരളകൗമുദി ലേഖകൻ ചാലക്കര പുരുഷു രചിച്ച 'ഗുരുവും മയ്യഴിയും പുസ്തകം ജഗന്നാഥക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ശിവഗിരി മഠത്തിലെ സ്വാമി ധർമ്മചൈതന്യക്ക് ആദ്യ പ്രതി കൈമാറി ജില്ലാ സെഷൻസ് ജഡ്ജി ടി. ഇന്ദിര പ്രകാശനം ചെയ്തു. ശ്രീ.ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ശുഭ ശ്രീകുമാർ ,കെ.കെ.പ്രേമൻ, അഡ്വ.കെ.അജിത്കുമാർ, സി.ഗോപാലൻ, രവീന്ദ്രൻ പൊയിലൂര്, എം.വി.രാജീവൻ, സ്വാമി പ്രേമാനന്ദ,ചാലക്കര പുരുഷു എന്നിവർ സംബന്ധിച്ചു.

ചിത്രം: ചാലക്കര പുരുഷു രചിച്ച ഗുരുവും മയ്യഴിയും എന്ന പുസ്തകം ജില്ലാ സെഷൻസ് ജഡ്ജി ടി. ഇന്ദിര ആദ്യ പ്രതി സ്വാമി ധർമ്മചൈതന്യക്ക് കൈമാറി പ്രകാശനം ചെയ്യുന്നു