പയ്യന്നൂർ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വനിതാ വേദി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ വനിതാവേദിയുടെ സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്ലിനിക്ക് സംഘടിപ്പിച്ചു. ഡോ. സജിന റഹീം, ഡോ. കെ.കെ.പ്രീത, ഡോ.രമ്യ പ്രവീൺ എന്നിവർ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസെടുത്തു. എ.എം.എ.ഐ. വൈസ് പ്രസിഡന്റ് ഡോ. രമിത രാഘവൻ സംസാരിച്ചു. വനിതാ വേദി പ്രസിഡന്റ് വി.കെ. ദേവകി അധ്യക്ഷയായിരുന്നു. വി.എം. ഉമ സ്വാഗതവും വി.എം. നിഷ നന്ദിയും പറഞ്ഞു.