പള്ളിക്കുന്ന്: അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടന്ന ചൈതന്യ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളായി തിരഞ്ഞെടുത്തത് വനിതകളെ. പ്രസിഡന്റ്, സെക്രട്ടറി, ജോയന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് വനിതകളെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ: ശൈലജ (പ്രസിഡന്റ്), ഒ.കെ ഗിരിജ (സെക്രട്ടറി), ഷർമ്മിള, രഞ്ജിനി (ജോയിന്റ് സെക്രട്ടറിമാർ) അഡ്വ. വിനോദ് രാജ്, രാജീവൻ (വൈസ് പ്രസിഡന്റുമാർ), മനോഹർ (ട്രഷറർ).