കണ്ണൂർ: തകർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ അടിയന്തിരമായി ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിലേതു പോലെയുള്ള കൺസഷൻ സംവിധാനം കെ. എസ് .ആർ. ടി .സിയിലും നടപ്പിലാക്കണമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ബസുകളുടെ സ്‌പെയർപാട്‌സ് വർദ്ധന, പെട്രോൾ, ഡീസൽ വർദ്ധന, ക്ഷേമനിധി വർദ്ധന, ബോണസ് വർദ്ധന എന്നിങ്ങനെ ഈ മേഖലയിൽ ചെലവ് അനുദിനം വർദ്ധിക്കുമ്പോഴും വരുമാനം പഴയ സ്ഥിതിയിൽ തന്നെ തുടരുകയാണ്.

മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് 11 മുതൽ നടത്തുന്ന അിശ്ചിതകാല സമരം ജില്ലയിലും വിജയിപ്പിക്കണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയും സംയുക്ത സമരസമിതിയും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എം .വി .വത്സലൻ, പി .കെ. പവിത്രൻ.ടി .എം .സുധാകരൻ, രാജ്കുമാർ കരുവാരത്ത് എന്നിവർ പങ്കെടുത്തു.