കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പ്രസിഡൻ്റ് എ.അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡൻ്റ് ആർ.ഷീല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എ.വി.ബാലൻ കരട് വികസന രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ബാലൻ, കരുവാങ്കണ്ടി ബാലൻ, യു.പി.ശോഭ, കെ.സുരേഷ് ബാബു, ബി.ഡി.ഒ.ബി. ബീന,ബ്ളോക്ക് പഞ്ചായത്തംഗം പി.കെ.അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതികളുടെ ഭാഗമായുള്ള പദ്ധതികൾക്കാണ് വികസന സെമിനാർ രൂപം നൽകിയത്.