 6 യൂണിറ്റുകൾ

 5 പേർക്ക് ഒരേസമയം ഡയാലിസിസിന് സൗകര്യം

തൃക്കരിപ്പൂർ: വൃക്കരോഗികൾക്ക് ആശ്വാസം പകർന്ന് തങ്കയം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം പ്രവർത്തനം തുടങ്ങി. രണ്ടുമാസം മുമ്പ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്ത കേന്ദ്രമാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കും കാസർകോട് ജനറൽ ആശുപത്രിക്കും പുറമെ സർക്കാർ സംവിധാനത്തിൽ വൃക്ക രോഗികൾക്ക് ഡയാലീസ് സംവിധാനമുള്ള ജില്ലയിലെ മൂന്നാമത്തെ കേന്ദ്രമാണിത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ഡെപ്യൂട്ടി ഡി.എം.ഒ എ.വി രാമദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.വി പ്രകാശ്, മെഡിക്കൽ ഓഫീസർ കെ.ടി രഞ്ജിത എന്നിവർ സംസാരിച്ചു.