കാഞ്ഞങ്ങാട്: ബല്ല അഴീക്കോടൻ ക്ലബ്ബിന്റെ നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാഭവൻ മണി അനുസ്മരണവും ജില്ലാതല നാടൻപാട്ട് മത്സരവും സംഘടിപ്പിച്ചു. ഡോ. വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനംചെയ്തു. പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ മടിക്കൈ ഒന്നാം സ്ഥാനവും നിതിൻ ചെറുവത്തൂർ രണ്ടാം സ്ഥാനവും നേടി. കൗൺസിലർ എം. ബാലകൃഷ്ണൻ, ഇ. വി. രാജീവ്, പി. സജിത്ത് എന്നിവർ പ്രസംഗിച്ചു. എ.വി പ്രദീപ് സ്വാഗതം പറഞ്ഞു.