പള്ളിക്കര: കുന്നത്ത് കോതോർമ്പൻ തറവാട് താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 2021ൽ നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായുള്ള ആലോചനായോഗം ഫണ്ട് ശേഖരണ കമ്മിറ്റി പ്രസിഡന്റ് എ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെ. കേളു, ബി. ഭാസ്‌കരൻ, എം. നാരായണൻ നായർ, കൃഷ്ണൻ ചെറൂട്ട, പി.വി. അമ്പൂഞ്ഞി, കെ. മാധവൻ, പി. നാരായണൻ, അഡ്വ. ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ 400 മീറ്ററിൽ സ്വർണ്ണവും 200 x 100 മീറ്ററിൽ വെള്ളിയും, 4 x 400 മീറ്ററിൽ വെങ്കലവും ലഭിച്ച് കാനഡയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുവാൻ അർഹത നേടിയ കുന്നത്ത് കോതോർമ്പൻ തറവാട്ടംഗം അഭിലാഷിനെ ചടങ്ങിൽ ആദരിച്ചു. രാജീവൻ തോട്ടത്തിൽ സ്വാഗതവും സന്തോഷ് മാനടുക്കം നന്ദിയും പറഞ്ഞു.