തളിപ്പറമ്പ്:നാലുപതിറ്റാണ്ടിലധികമായി താളപ്പെരുക്കം ആദ്യ ഘടം കലാകാരി സുകന്യ രാംഗോപാൽ ആസ്വാദക ലോകത്തെ വിസ്മയിപ്പിച്ച് പെരിഞ്ചല്ലൂർ സംഗീതസഭയിൽ.ശഹാന രാഗവർണ്ണത്തോടെയാണ് സ്ത്രീതാൽ തരംഗ് എന്ന പരിപാടി ആരംഭിച്ചത്. ആഭോഗി രാഗത്തിൽ ശ്രീമഹാഗണപതേ, പൂർവ്വികല്യാണിയിൽ ജ്ഞാനമുസഗരാദാ, ധനാശ്രീയിൽ തില്ലാന ഭാഗ്യാദി ലക്ഷ്മീ തുടങ്ങിയ കൃതികളും വിവിധ രാഗങ്ങളും ഘടതരംഗവും ഇഴ ചേർത്ത് അവതരിപ്പിച്ചു.

സ്ത്രീ താൽ തരംഗ് പരിപാടിയിൽ സുകന്യ രാംഗോപാൽ പരിപാടി അവതരിപ്പിച്ചത്. വയലിനിൽ സൗമ്യ രാമചന്ദ്രനും പുല്ലാങ്കുഴലിൽ വാണി മഞ്ജുനാഥും മൃദംഗത്തിൽ ലക്ഷ്മി പിള്ളയും മുഖർ ശംഖിൽ ഭാഗ്യലക്ഷ്മി എം.കൃഷ്ണയും പക്കമേളമൊരുക്കി.ഇതോടനുബന്ധിച്ച് പെരിഞ്ചെല്ലൂർ സംഗീതസഭ തളിപ്പറമ്പ് സ്വദേശികളായ എയ്‌റോസ്‌പേസ് ശാസ്ത്രജ്ഞ ഡോ.യു.പി.സുധയേയും കേരളത്തിലെ ആദ്യ വനിതാ കലാ സംവിധായിക ദുന്ദു രഞ്ജീവിനെയും മുഖ്യാതിഥി ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി റാവൽ ഈശ്വർ പ്രസാദ് നമ്പൂതിരി ആദരിച്ചു.

പടം-പെരുഞ്ചെല്ലൂർ സംഗീതസഭയിൽ ഘടം വിദുഷി സുകന്യാ രാംഗോപാൽ കച്ചേരി അവതരിപ്പിക്കുന്നു.