ധർമ്മശാല :വനിതാ ദിനത്തോടനുബന്ധിച്ച് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജും പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്ക് ആൻഡ് സൂ വും ധർമ്മശാലമുതൽ സ്‌നേക്ക്പാർക്ക് വരെ രാത്രിനടത്തം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യയും ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമളയും ചേർന്ന് രാത്രിനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു, എൻ.ഐ.എഫ്.ടി ഡയറക്ടർ ഡോ. പുനീത് സൂദ്, നോവലിസ്റ്റ് ഷൈന, പ്രശസ്ത നാടകകലാകാരി രജിതാ മധു, എം.വി. ഗിരിജ, കോളജ് ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രി.അവിനാഷ് ഗിരിജ, പ്രിൻസിപ്പാൾ ഡോ.മുരളീധരൻ.എ.കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പി.കെ.ശ്യാമള , പി.പി.ദിവ്യ., കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന , സീനിയർ സിവിൽ പൊലീസ് ഓഫീസർ ബുഷ്‌റത്ത്.ബി , നോവലിസ്റ്റ് ഷൈന, പ്രശസ്ത നാടകകലാകാരി രജിത മധു, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സ്മിത, അഡ്മിനിസ്‌ട്രേറ്റർ സി.വി.ചിത്ര, സ്‌നേക്ക് പാർക്ക് വെറ്ററിനറി ഓഫീസർ, ഡോ.കല്ല്യാണി ജി നമ്പ്യാർ, കോളേജ് അദ്ധ്യാപകർ അനദ്ധ്യാപകർ, മറ്റ് ജീവനക്കാർ ,ഹൗസ് സർജൻസ്, തുടങ്ങിയവർ രാത്രി നടത്തത്തിൽ പങ്കുചേർന്നു.
കോളേജിൽ നടന്ന ചടങ്ങിൽ എം.വി.ആറിന്റെ പത്‌നി സി.വി.ജാനകി അമ്മയെ പി.പി. ദിവ്യ പൊന്നാടയണിയിച്ച് ആദരിച്ചു. വനിത ദിനത്തോടനുബന്ധിച്ച് 7 ദിവസങ്ങളിലായി വനിത സംരംഭകത്വ പരിശീലനം , വനിതാ സെക്യൂരിറ്റി ട്രെയിനിങ് കോഴ്‌സ്, സ്ത്രീ ആയുർവേദ ക്ലിനിക്ക്, കോസ്‌മെറ്റോളജി ആൻഡ് സ്കിൻ ഡവലപ്മെന്റ് പ്രോഗ്രാം എന്നീ പരിപാടികൾ നടത്തും.