തളിപ്പറമ്പ്: സ്വകാര്യ ആശുപത്രിയിലെ 15 ടൺ കക്കൂസ് മാലിന്യം തളിപ്പറമ്പ് നാടുകാണിയിൽ തള്ളിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടോറസ് ടാങ്കറിലാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ കക്കൂസ് മാലിന്യം നാടുകാണിയിലെ റബ്ബർ തോട്ടത്തിലേക്ക് പമ്പുചെയ്തത്. വിവരമറിഞ്ഞ് നാട്ടുകാർ പൊ ലീസിൽ അറിയിച്ചതിനെ തുടർന്ന് പൊ ലീസ് സ്ഥലത്തെത്തിയാണ് വാഹനം ഉൾപ്പെടെ മൂന്നുപേരെ പിടികൂടിയത്. കണ്ണൂരിലെ റൊണാൾഡ് അലക്‌സ്, എളയാവൂരിലെ എ.വി.സുഭാഷ്, പാപ്പിനിശേരിയിലെ സി.വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന കെഎൽ8 എ.കെ. 2727 ടാങ്കറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.