കാസർകോട് : കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാർ തകർന്നു. പള്ളങ്കോട്ടെ പി. അബ്ദുൽ റഹ്മാന്റെ കാറാണ് കാട്ടുപോത്ത് ഇടിച്ചുതകർത്തത്. ഇന്നലെ രാവിലെ 6.30 മണിയോടെ മുള്ളേരിയ പള്ളം ആലന്തടുക്കയിലാണ് സംഭവം.
അബ്ദുൽറഹ്മാൻ ആദൂരിൽ നിന്ന് കാസർകോട്ടേക്ക് കാർ ഓടിച്ചുപോകുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. റോഡിൽ നിന്ന് കാർ വെട്ടിക്കുന്നതിനിടെ കാട്ടുപോത്ത് കുറുകെ ചാടി ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ കാറിന്റെ മുൻഭാഗം തകർന്നു.മനസാന്നിദ്ധ്യം വിടാതെ വേഗത്തിൽ ഓടിച്ചുപോയാണ് അബ്ദുൽറഹ്മാൻ രക്ഷപ്പെട്ടത്.