തലശ്ശേരി:മദ്യക്കടത്തു കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശിക്ഷ വിധിക്കാനിരിക്കെ കോടതിയിൽ നിന്ന് രക്ഷപ്പെട്ടു. പാനൂരിനടുത്ത പൊയിലൂർ സ്വദേശി വട്ട പൊയിലുമ്മൽ പ്രഭാകരനാണ് (45) തലശ്ശേരി പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ നിന്ന് ഇന്നലെ ഉച്ചയോടെ രക്ഷപ്പെട്ടത്. 2013 ൽ മാഹി മദ്യം പിടികൂടിയ കേസിലാണ് എക്സൈസ് വിഭാഗം പ്രഭാകരനെ അറസ്റ്റ് ചെയ്തത്.