മാഹി: മാഹി മേഖലയിലെ അറുപത് എൻ.എച്ച്.എം. ജീവനക്കാർ ഇന്നലെ പണിമുടക്കി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസ് പടിക്കൽ ധർണ നടത്തി.തുല്യ ജോലിക്ക് തുല്യവേതനം, നിയമ ന ങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച 33 ശതമാനം സംവരണം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പണിമുടക്ക്.
എം.രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഹരീന്ദ്രൻ, കെ.രാധാകൃഷ്ണൻ , ടി.രാമകൃഷ്ണൻ, ഐ. അരവിന്ദൻ , എം.എ.കൃഷ്ണൻ, പി.സി.ദിവാനന്ദൻ, പി ലീന, ചാലക്കര പുരുഷു,സി.എച്ച്.വസന്ത, എൻ.മോഹനൻ, കെ.ചന്ദ്രൻ ,നിതിൽ എന്നിവർ പ്രസംഗിച്ചു.എ. ജയന്തി, പി.കെ.സജീന്ദ്രൻ, കെ. സപ്ന, എന്നിവർ നേതൃത്വം നൽകി. പുതുച്ചേരിയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാഹിയിലും പണിമുടക്ക് സമരം നടത്തിയത്.

എൻ.എച്ച്.എം ജീവനക്കാർ മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു