കണ്ണൂർ: സി.ഐ.ടി.യു നേതാവും മുൻ എം.പി, എം.എൽ എയും ആയിരുന്ന ഒ. ഭരതന്റെ ഭാര്യ കെ. സരോജിനി (75) നിര്യാതയായി. തച്ചോറിൽ രക്തസ്രാവം മൂലം ചികിത്സയിലായിരുന്നു. മക്കൾ: ഷഹീദ്, മസ്കറ്റ്, സജാദ് ലുലു എറണാകുളം, സുചേത് ബജാജ് ഫൈനാൻസ്, പൂന, ഷഹന (ചെന്നൈ). മരുമക്കൾ: സുഭിദേവ്, ഷീന ഷഹീദ്, അനിത സജാദ് , അനുപമ സുചേത്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് പയ്യാമ്പലത്ത്.