കാസർകോട്: ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന പരാതിയിൽ ബാങ്ക് മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. പെർള ഷേണിയിലെ ദിനേശിന്റെ പരാതിയിൽ കേരള ഗ്രാമീണ ബാങ്ക് മാനേജർക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ദിനേശ് കാർ വാങ്ങുന്നതിന് വായ്പയ്ക്കായി ഗ്രാമീണ ബാങ്കിൽ അപേക്ഷ നൽകിയെങ്കിലും മാനേജർ അപേക്ഷ സ്വീകരിച്ചില്ല. ഇതിനെ ചോദ്യം ചെയ്‌തപ്പോൾ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നാണ് ദിനേശിന്റെ പരാതിയിൽ പറയുന്നത്.