പയ്യന്നൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിയുടെ ആഭിമുഖ്യത്തിൽ 16ന് വൈകീട്ട് 4ന് പയ്യന്നൂർ ടൗൺ

സ്ക്വയറിൽ ധർണ നടത്താൻ എം.കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. എം.നാരായണൻകുട്ടി , എ.പി.നാരായണൻ, എസ്.എ. ഷുക്കൂർ ഹാജി, വി.പി.സുബാഷ് ,കെ .ജയരാജ്, കുഞ്ഞമ്പു നായർ തുടങ്ങിയവർ പ്രസംഗിച്ചു.