കാഞ്ഞങ്ങാട്: ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ അമ്പലത്തറ സ്‌നേഹവീട്ടിൽ ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. സ്‌നേഹ വീട്ടിലെ വിഭിന്ന ശേഷിയുള്ള കുട്ടികൾക്ക് ഭക്ഷണത്തിന് വിഷരഹിത പച്ചക്കറി കൃഷി ചെയ്തു നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പദ്ധതി ആരംഭിച്ചത്. ജൈവ പച്ചക്കറി കൃഷി, അമ്പലത്തറ എസ്.ഐ കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പി. സത്യൻ അധ്യക്ഷത വഹിച്ചു. ഇ.പി. ഉണ്ണികൃഷ്ണൻ, എൻ. സുരേഷ്, സജിത് കുമാർ, സുമേഷ് സുകുമാരൻ, ടി. ബാബുരാജ്, കെ. പ്രഭാകരൻ, ശ്രീജിത്ത് രാജ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബി. മധുസൂദനൻ സ്വാഗതവും രതീഷ് അമ്പലത്തറ നന്ദിയും പറഞ്ഞു.