കാഞ്ഞങ്ങാട്: ആംബുലൻസ് ഡ്രൈവറുടെ മർദനത്തിൽ ചെവിയുടെ കർണപുടം തകർന്ന യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളിച്ചാൽ ചെറുപനത്തടിയിലെ സ്റ്റാലിനാണ് മർദനമേറ്റത്. മാർച്ച് ആറിനാണ് സംഭവം. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർ പ്രാന്തർ കാവിലെ ജ്യോതിഷ് ആണ് ആക്രമിച്ചതെന്ന് സ്റ്റാലിൻ പോലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് അപവാദ പ്രചരണം നടത്തി എന്നാരോപിച്ചായിരുന്നു ജ്യോതിഷ് രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചതെന്ന് സ്റ്റാലിൻ പറയുന്നു.