പയ്യന്നൂർ: മനുഷ്യ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായി മാറിയ വന്യജീവി ശല്യത്തിൽ നിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ

കോൺഗ്രസ് തലശ്ശേരി, താമരശ്ശേരി, മാനന്തവാടി രൂപതാ ഭാരവാഹികളുടെ സംയുക്തത യോഗം സർക്കാറിനോടാാവശ്യപ്പെട്ടു.

ന്യൂനപക്ഷ അവകാശ സംരക്ഷണത്തിൽ നടക്കുന്ന വിവേചനത്തിൽ യോഗം

ഉത്കണ്ഠ പ്രകടിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു

പറയന്നിലം കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ന്യൂനപക്ഷ സംരക്ഷണ കർഷക രക്ഷാ മാർച്ച് വിജയിപ്പിക്കുവാൻ തീരുമാനിച്ചു.

ജനറൽ സെക്രട്ടറി അഡ്വ. ടോണിപുഞ്ചക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപതാ

ഡയറക്ടർ ഫാ.മാത്യു ആശാരിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ദേവസ്യ കൊങ്ങോല, ബേബി പെരുമാലിൽ, പി.കെ.ഷാജു, കെ.ജെ.ആന്റണി, സൈമൺ ആനപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.