പട്ടുവം: തുടർച്ചയായി നാലുദിവസം കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് കൂത്താട്ട് നിവാസികൾ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ് ഉപരോധിച്ചു.കുടിവെള്ളം മുടങ്ങിയകാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടർന്നാണ് പട്ടുവം വികസന വേദിയുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ അഡ്വ. രാജീവൻ കപ്പച്ചേരി ഉപരോധം ഉദ്ഘാടനം ചെയ്തു. പി. ആലി അധ്യക്ഷത വഹിച്ചു. ഉപരോധത്തിന് പി. ഗീത, കെ. കൃഷ്ണൻ, ബേബി ഗീത, പി. ശാഹിദ് എന്നിവർ നേതൃത്വം നൽകി.
വൈകുന്നേരത്തോടെ ജലവിതരണം പുനഃസ്ഥാപിക്കുമെന്ന എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

പടം...വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ് ഉപരോധം അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്യുന്നു