കണ്ണൂർ : ഡോ. എ.പി. ജെ. അബ്ദുൾകലാം മെമ്മോറിയൽ എഡുക്കേഷൻ വെൽഫെയർ ആന്റ് ചാരിറ്റബിൾ ട്രസ്റ്റും കണ്ണൂരിലെ അപെക്സ് അക്കാഡമി ഓഫ് അക്കൗണ്ട്സുമായി സഹകരിച്ച് പ്ളസ് വൺ, പ്ളസ് ടു കോമേഴ്സ് വിദ്യാർഥികൾക്ക് സൗജന്യമായി അക്കൗണ്ടൻസി ക്ളാസ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744334484.

സാധുജന പരിപാലന സംഘം യോഗം

കണ്ണൂർ:സാധുജന പരിപാലന സംഘം പയ്യന്നൂർ താലൂക്ക് കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് മാവേലിക്കര ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. എ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജിതിൻ പയ്യന്നൂർ, കെ. സുനിൽകുമാർ, എൻ. രാജൻ, പ്രജിത അത്താഴക്കുന്ന്, കെ. സുമ, എ,.വി. അമൃതരാജ്, കെ. ശ്രീനിഷ്, രതീഷ് കുറുമാത്തൂർ, പി. അനിരുദ്ധൻ, പി. ഗിൽന, കെ. പ്രേമലത എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ.രാജൻ ( പ്രസി), കെ. സുനിൽകുമാർ( വർക്കിംഗ് പ്രസിഡന്റ്), കെ. അനീഷ്, പി. ശാരദ( സെക്ര), കെ. ഉഷ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.