കണ്ണൂർ: കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്ന 130 പേർ ജില്ലയിൽ നിരീക്ഷണത്തിൽ. നാലു പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും നാലു പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ഒരാൾ തലശ്ശേരി ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 121 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി 36 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചതിൽ 21 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ, അന്താരാഷ്ട്ര ടെർമിനൽ എന്നിവിടങ്ങളിലെ രണ്ട് ഹെൽത്ത് ഡെസ്‌കുകളിലെ മെഡിക്കൽ ടീമുകൾ 967 യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.