കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ എലിപ്പറ്റിച്ചിറയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വ്യാപാരിക്ക് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂർ റോഡിലെ ബെസ്റ്റ് കൂൾ സെയിൽസ് ആൻഡ് സർവീസിലാണ് അപകടം. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിയോൺ 22 ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നു. മാർക്കറ്റിന് സമീപം മങ്ങാട്ട് വയലിലെ മൊയ്തുവി (45)നാണ് പരിക്കേറ്റത്. മലഞ്ചരക്ക് വ്യാപാരിയായ മൊയ്തുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ മതിലും തകർന്നിട്ടുണ്ട്. കൂത്തുപറമ്പ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.