കൂത്തുപറമ്പ്:എട്ട് വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ യുവാവിനെ പോക്സോ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടിക്കടുത്ത കൂമന്തോട്ടെ വളപ്പിലെക്കണ്ടിയിൽ വി.കെ.റഫീക്കിനെ (40)യാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ കണ്ടംകുന്ന് മൂന്നാംപീടികയിലുള്ള വാടക ക്വാർട്ടേഴ്സിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കൂത്തുപറമ്പ് സി.ഐ.എം.പി. ആസാദ്, എസ്.ഐ.കെ.വി.സ്മിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂത്തുപറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.