തളിപ്പറമ്പ്:പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2020-21 വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കുന്നതിനായി തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു. ഡ്രീം പാലസ് ആഡിറ്റോറിയത്തിൽ നടന്ന സെമിനാർ നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. തുടർ സാധ്യതയുള്ള പരിസ്ഥിതി സൗഹൃദമായ സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന പദ്ധതികൾക്കാണ് മുൻതൂക്കം നൽകുക.

പശ്ചാത്തല വികസനം ഒരുക്കുന്നതിനോടൊപ്പം സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളുടെ കരട് രൂപീകരണമാണ് സെമിനാറി​ൽ അവതരി​പ്പി​ച്ചത്.

20, 3400, 4000 രൂപയാണ് 2020-21 വർഷത്തേക്ക് വകയിരുത്തുന്നത്. നഗരസഭാ ഉപാദ്ധ്യക്ഷ വത്സലാ പ്രഭാകരൻ അദ്ധ്യക്ഷത വഹി​ച്ചു. പി. മുഹമ്മദ് ഇഖ്ബാൽ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. രജനി രമാനന്ദ്, കെ. പി. ഹസീന, പി. മുഹമ്മദ് ഇഖ്ബാൽ, കെ. വത്സരാജൻ എന്നിവർ പ്രസംഗിച്ചു.