തളിപ്പറമ്പ്: ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള തളിപ്പറമ്പ് വില്ലേജ് രണ്ടായി വിഭജിക്കണമെന്നും തളിപ്പറമ്പിൽ എൻ.ജി.ഒ.ക്വാർട്ടേഴ്സ് പണിയണമെന്നും ജോയന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ തളിപ്പറമ്പ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. കരിമ്പം ഐ.എം.എ.ഹാളിൽ (ടി.പി.രമണി നഗർ) നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എം.ആർ.രഘുദാസ് ഉദ്ഘാടനം ചെയ്തു.കെ.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ചന്ദ്രൻ രക്തസാക്ഷി പ്രമേയവും റസ് വാന സിനി അനുശോചന പ്രമേയവും അനിൽ വർഗിസ് പ്രവർത്തന റിപ്പോർട്ടും എം.എം.മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് മനീഷ് മോഹൻ, ജില്ലാ സെക്രട്ടറി സിജു.പി.തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടരി അജയകുമാർ കരിവെള്ളൂർ, മുൻ ജില്ലാ പ്രസിഡന്റ് ടി.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു. മികച്ച താലൂക്ക് സപ്ലൈ ഓഫീസർക്കുള്ള അവാർഡ് നേടിയ ടി.ആർ.സുരേഷിനെ അനുമോദിച്ചു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആയിഷ ടീച്ചർ ഉപഹാരം നല്കി. കെ.പി.സജീവൻ സ്വാഗതവും എ.ശ്രീവിദ്യ നന്ദിയും പറഞ്ഞു. സമ്മേളന നഗറിൽ കെ.വി.ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. ഭാരവാഹികളായി എം.വി.രമേശൻ (പ്രസിഡന്റ് ), സി.എൻ.സുരേഷ്, എ.ശ്രീവിദ്യ (വൈസ് പ്രസിഡന്റുമാർ), അനിൽ വർഗീസ് (സെക്രട്ടറി ), കെ.പി.സജീവൻ, കെ.പി.സുമയ്യ (ജോയിന്റ് സെക്രട്ടറിമാർ ), എസ്.ശ്രീകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.