കണ്ണൂർ: കേരളാ പ്രദേശ് ഗാന്ധിദർശൻ വനിതാ വേദി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിന സെമിനാറും ആദരിക്കൽ ചടങ്ങും നടത്തി. കണ്ണൂർകെ. പി. എസ്. ടി. എ ഹാളിൽ കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ഇന്ദിരാ പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർപേഴ്‌സൺ കെ.വി.മോഹിനി അദ്ധ്യക്ഷത വഹിച്ചു. ധന്യാ വിൽസൺ വനിതാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി. എ എൽ. എൽ. ബിക്ക് ഒന്നാം റാങ്ക് നേടിയ മഹിജാ മധുവിനെയും ഇക്കണോമിക്‌സിൽ ഡോക്ടറേറ്റ് നേടിയ ഡോ.ലജിത സജേഷിനെയും ജവഹർ ബാലജനവേദി കണ്ണൂർ ജില്ലാ പ്രസിഡന്റ് കാവ്യാ ദേവനെയും ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പ്രൊഫ.ദാസൻ പുത്തലത്ത് ആദരിച്ചു. ലിസാമ്മ ബാബു, ശ്രീരതിപാറയിൽ, കെ കെ, ബീന, കെ.ശകുന്തള, കെ. പി.നസീമ., ചന്ദ്രികാ സതീഷ്, കെ പി അനുജ.., ലാൽചന്ദ് കണ്ണോത്ത്, കെ വി.എൻ ബാലകൃഷ്ണൻ.ഇ.ഭാസ്‌കര മാരാർ, പി കെ പ്രകാശൻ., ആനന്ദ് നാറാത്ത്,കെ കെ സഹദേവൻ. തുടങ്ങിയവർ പ്രസംഗിച്ചു.


പടം - കേരളാ പ്രദേശ് ഗാന്ധിദർശൻ വനിതാ വേദി കണ്ണൂർ ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിന സെമിനാറും ആദരിക്കൽ ചടങ്ങും അഡ്വ. ഇന്ദിരാ പ്രേമാനന്ദ് ഉദ്ഘാടനം ചെയ്യുന്നു