നീലേശ്വരം : കൊറോണ രോഗ ഭീഷണിയെ തുടർന്ന് ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങൾ 31 വരെ മാറ്റിവെക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം മാനിച്ച് കൊട്ടറ കല്ലന്താട്ട് ഭഗവതി ക്ഷേത്രത്തിൽ 13, 14 തീയതികളിൽ നടത്താനിരുന്ന കളിയാട്ടം മാറ്റി.
സമീപ ജില്ലകളിൽ നിന്നുൾപ്പെടെ വിശ്വാസികൾ എത്തുന്ന കളിയാട്ടത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. ഇന്നലെ രാത്രി ക്ഷേത്രത്തിൽ ചേർന്ന ക്ഷേത്രഭാരവാഹികളുടെ യോഗമാണ് ഒറ്റക്കെട്ടായി ഈ തീരുമാനമെടുത്തത്. യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് സുധാകരൻ കൊട്ടറ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കൊട്ടറ വാസുദേവ്, ക്ഷേത്രം സെക്രട്ടറി വൽസൻ കണിച്ചിറ എന്നിവർ പ്രസംഗിച്ചു.