അങ്കമാലി: ദേശീയപാത മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു. കറുകുറ്റി പാറപ്പുറം കുറ്റനപ്പിള്ളി വീട്ടിൽ അയ്യപ്പൻ (69) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കറുകുറ്റി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കവേ ചാലക്കുടി ഭാഗത്തുനിന്നുവന്ന ബൈക്ക് അയ്യപ്പനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഒാടിക്കൂടിയപ്പോഴേയ്ക്കും ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ ആദ്യം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: തളിപ്പറമ്പ് ചുഴലി പടിഞ്ഞാറേപ്പുരയിൽ കുടുംബാംഗം കമലാക്ഷി. മക്കൾ: പ്രശാന്തിനി, ശാലിനി, സന്ധ്യ, സജിത. മരുമക്കൾ: അനിൽകുമാർ, സുരേഷ്, വേണു.