കാഞ്ഞങ്ങാട്: കർഷക പ്രമുഖൻ ചെമ്മട്ടംവയൽ അശ്വതി നിവാസിൽ എ.സി. രാമകൃഷ്ണൻ നായർ (63) നിര്യാതനായി. നായർ സർവീസ് സൊസൈറ്റിയുടെ സജീവ പ്രവർത്തകനും, വയനാട്ട് കുലവൻ നായാട്ട് സംഘത്തിന്റെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. പരേതരായ ചെരിപ്പാടി കുഞ്ഞിക്കണ്ണൻ നായരുടേയും എ.സി സീമന്തിനി അമ്മയുടേയും മകനാണ്. ഭാര്യ: മേലത്ത് പ്രസന്നകുമാരി (പെരിയ) മക്കൾ: വിമൽ (എൻജിനിയർ ബെംഗളൂരു), വിജിത്, വിവേക്. സഹോദരങ്ങൾ: എ.സി സുലോചന (കുണ്ടംകുഴി), എ.സി ഓമന, എ. സി ശ്രിദേവി (ഇരുവരും പനയാൽ), എ.സി ശോഭന (എറണാകുളം) എ.സി അജിത (തെക്കിൽ), പരേതരായ എ.സി കുഞ്ഞിക്കണ്ണൻ നായർ, എ.സി ഇന്ദിര അമ്മ. സംസ്കാരം ഇന്ന് രാവിലെ 8ന് കുറ്റിക്കാലിലെ തറവാട്ട് വളപ്പിൽ.