പയ്യന്നൂർ: നഗരസഭ മുൻ കൗൺസിലറും കോറോത്തെ സാമൂഹിക- സാംസ്കാരിക -കലാരംഗത്തെ നിറസാന്നിദ്ധ്യവുമായ വേലിക്കാത്ത് കുഞ്ഞിരാമൻ (73) നിര്യാതനായി. സ്നേഹ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകാംഗം, കോറോം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കെ.കാഞ്ചന(അങ്കണവാടി വർക്കർ). മക്കൾ: സരിത,ബിനോയ് രാഗ്. മരുമക്കൾ: മധു (വെള്ളച്ചാൽ), ഗ്രീഷ്മ (കൊക്കോട്). സഹോദരങ്ങൾ: വേലിക്കാത്ത് ദാമോദരൻ (റിട്ട. കെ.എസ്.ആർ.ടി.സി സൊസൈറ്റി സെക്രട്ടറി), പരേതരായ മാധവി, യശോദ. ജാനകി. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് കോറോം രക്തസാക്ഷി സ്മാരക വായനശാലയിൽ പൊതുദർശനത്തിനു വയ്ക്കും. ഒമ്പതിന് കിഴക്കെക്കൊവ്വൽ ശ്മശാനത്തിൽ സംസ്കരിക്കും.